Site iconSite icon Janayugom Online

സുധാകരന്‍റെ ആര്‍എസ്എസ് അനുകൂലപ്രസ്താവന;പിന്തുണയുമായി ചെന്നിത്തല

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആര്‍എസ്എസ് അനുകൂലപ്രസ്താവന കോണ്‍ഗ്രസിലും, യുഡിഎഫിലും പ്രതിഷേധസ്വരം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മൃദുസമീപനങ്ങള്‍ക്കൊപ്പം സുധാകരന് പിന്തുണയുമായി മുന്‍കെപിസിസി പ്രസിഡന്‍റും, പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല രംഗത്ത്. 

കെ സുധാകരന്‍ തികഞ്ഞ മതേതരവാദിയാണ്‌. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിലുടനീളം മതേതരമായ നിലപാടുകള്‍ മാത്രമാണ്‌ അദ്ദേഹം സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല പറയുന്നു .സുധാകരന്‍ അത് തന്റെ നാക്കു പിഴയാണെന്ന് പറഞ്ഞതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‍ പാര്‍ട്ടിയിലെ ഐ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നതിനാല്‍ ആണ് ചെന്നിത്തല സുധാകരന് പിന്തുണയുമായി എത്തിയിട്ടുള്ളതെന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം പറഞ്ഞു കഴിഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്.

അതില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങള്‍ സുധാകരന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് എല്ലാ കോണ്‍ഗ്രസ്സുകാരും മുന്നോട്ടു പോകുന്നത്.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങള്‍ക്കു വഴിവെച്ചത്. നാക്കു പിഴയാണ് എന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല.

കെ സുധാകരന്റെ മതേതര നിലപാടിന് ബിജെപിയുടേയോ സിപിഎമ്മിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.കഴിഞ്ഞ പഞ്ചായത്ത് ഉപതിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടായി. വിവാദങ്ങള്‍ക്കു പകരം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് എക്കാലവും മതേതര മുന്നണിയായാണ് നിലക്കൊണ്ടത്. മുസ്ലീം ലീഗിനുണ്ടായ ആശങ്കകള്‍
പരിഹരിക്കുമെന്നും സുധാകരന്‍ അധ്യക്ഷസ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Eng­lish Summary:
Sud­hakaran’s pro-RSS state­ment; Chen­nitha­la with support

You may also like this video:

Exit mobile version