Site iconSite icon Janayugom Online

സുധാകരന്‍റെ ആര്‍എസ്എസ് പ്രേമം; പരസ്യമായ താക്കീതുമായി മുസ്ലീംലീഗ്

കെപിസിസി പ്രസിഡന്‍റ് കെസുധാകരന്‍റെ ആര്‍എസ്എസ് പ്രേമം കോണ്‍ഗ്രസിലും, യുഡിഎഫിലും എതിര്‍പ്പ് കൂടുന്നു. മുസ്ലീംലീഗ് പരസ്യമായി തന്നെ സുധാകരനെ തള്ളിപ്പറഞ് രംഗത്ത്
എത്തി. രാഷട്രപിതാവ് മഹാത്മാവ് എങ്ങനെയാണ് മരിച്ചു വീണതെന്ന് ഓര്‍ക്കുന്നതു നല്ലതാണെന്നാണ് ലീഗ് നേതാവ് അബ്ജുറബ്ബ് സുധാകരനോട് പറഞ്ഞിരിക്കുകയാണ്.

ഹേറാംഎന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ല ആർഎസ്എസുകാരൻ വെടിയുതിർത്തിട്ടാണെന്ന്‌ കെപിസിസി പ്രസിഡണ്ട്‌ കെ സുധാകരനെ ഓർമ്മിപ്പിച്ച്‌ ലീഗ്‌ നേതാവ്‌ പി കെ അബ്‌ദുറബ്ബ്‌. അതെങ്കിലും മറക്കാതിരുന്നൂടെ എന്നും മുൻ മന്ത്രികൂടിയായ അബ്ദുറബ്ബ് ചോദിക്കുന്നു. ആർഎസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടുനൽകിയിട്ടിട്ടുണ്ടെന്ന കെ സുധാകരന്റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ വിമർശം.

ആർഎസ്എസിന്റെ മൗലികാവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ, ശാഖകൾക്കു സംരക്ഷണം നൽകാൻ, ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ’ എന്നും അബ്ദുറബ്ബ്‌ ചോദിച്ചു. മത ന്യൂനപക്ഷങ്ങൾക്കും മർദിത–പീഡിത വിഭാഗങ്ങൾക്കും ജീവിക്കാനും വിശ്വസിക്കാനും ആരാധിക്കാനും പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനുംവരെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും അവരെ ഉൻമൂലനംചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്ന ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്.ആർഎസ്‌എസ്‌ അന്നും ഇന്നും ആർഎസ്‌എസ്‌ തന്നെയാണ്‌.അദ്ദേഹം പറഞ്ഞു 

ആർഎസ്‌എസ്‌ ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടുനൽകിയിട്ടുണ്ടെന്ന്‌ കണ്ണൂരിൽ പൊതുയോഗത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ. കണ്ണൂരിലെ തോട്ടട, കിഴുന്ന, എടക്കാട്‌ എന്നിവിടങ്ങളിൽ ആർഎസ്‌എസ്‌ ശാഖ ഉണ്ടായിരുന്നില്ല. തുടങ്ങാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ്‌ സംരക്ഷണം നൽകിയത്‌ എന്നായിരുന്നു സുധാകരന്റെ വാക്കുകൾ. ഇതിനെതിരായ മുസ്ലിം ലീഗിന്റെ രോഷമാണ്‌ അബ്ദുറബ്ബിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്‌.

Eng­lish Summary:
Sud­hakaran’s RSS love; Mus­lim League with pub­lic warning

You may also like this video:

Exit mobile version