കോണ്‍ഗ്രസ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും മറയില്ലാതെ ഇനി മദ്യം ഉപയോഗിക്കാമെന്നു ഛത്തിസ് ഗഡ്ഡിലെ റായ്പൂരില്‍ നടന്ന പാര്‍ട്ടി പ്ലീനറി സമ്മേളനത്തി തീരുമാനത്തിനെതിരേ മുന്‍ കെപിസിസി പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ വി എം സുധീരന്‍ രംഗത്ത്.
കോൺഗ്രസിന്റെ ഭരണഘടനാ വ്യവസ്ഥ ഇല്ലാതാക്കിയതിനെതിരെ മുതിർന്ന നേതാവ്കൂടിയായ സുധീരൻ ചോദ്യം ചെയ്തു. തീരുമാനം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സുധീരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി അഭിമാനപൂര്‍വം കാലങ്ങളായി ഉയര്‍ത്തിപ്പിടിക്കുകയും പിന്തുടര്‍ന്നുവരുകയും ചെയ്യുന്ന പരമ്പരാഗത മൂല്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് ഇത്തരമൊരു തീരുമാനം. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വിഷയത്തില്‍ ഇടപെട്ട് തീരുമാനം പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഖാര്‍ഗക്ക് അയച്ച കത്തില്‍ സുധീരന്‍ ആവശ്യപ്പെടുന്നു.
English Summary:
Sudheeran is against the position that Congressmen can now drink in public
You may also like this video: