Site iconSite icon Janayugom Online

സിറിയയിലെ പള്ളിയില്‍ ചാവേറാക്രമണം: മരണം 25 ആയി

സിറിയയിലെ ക്രസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 25പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനമായ ദമാസാകസിന് സമീപത്തുള്ള ദ്വേലയിലെ മാര്‍ ഏലിയാസ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടക്കുമ്പോഴാണ് ചാവേറാക്രമണമുണ്ടായത്. 

കൊല്ലപ്പെട്ടവരിൽ സ്‌ത്രീകളും കുട്ടികളുമുൾപ്പെടും. സിറിയയിൽ ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത്‌ വർഷങ്ങൾക്കുശേഷമാണെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. പള്ളിയിൽ കയറിയ അക്രമി വിശ്വാസികൾക്കുനേരെ വെടിവച്ചശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. 

Exit mobile version