ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിൽ 60 വയസ്സുകാരൻ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. ‘അല്ലാഹുവിനായി എന്നെ ബലി അർപ്പിക്കുന്നു’ എന്ന് കുറിപ്പെഴുതിവെച്ചാണ് വയോധികൻ ജീവനൊടുക്കിയത്. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ കുടിലിനുള്ളിൽ വെച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
“ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു.” അൻസാരി ആത്മഹത്യ കുറിപ്പില്‍ എഴുതി. പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്ന് വ്യക്തമാകുന്നുണ്ടെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അരവിന്ദ് കുമാർ വർമ്മ അറിയിച്ചു.

