Site iconSite icon Janayugom Online

ആസിഡ് ആക്രമണത്തിനുശേഷം ആത്മഹത്യചെയ്തയാളുടെ ഭാര്യ മരിച്ചു; പൊള്ളലേറ്റ മകള്‍ ചികിത്സയില്‍

വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി നി​ജി​ത (32) ആ​ണ് മ​രി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ജി​ത കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൾ അ​ള​ക​ന​ന്ദ​യും (11) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ള​ക​ന​ന്ദ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ജി​ത​യു​ടെ ഭ​ർ​ത്താ​വ് അ​മ്പ​ല​വ​യ​ൽ ആ​റാ​ട്ടു​പാ​റ സ്വ​ദേ​ശി സ​ന​ലാ​ണ് ഭാ​ര്യ​ക്കും മ​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​മാ​സം 15 ന് ​ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ സ​ന​ൽ 17 ന് ​ട്രെ​യി​നു​മു​ന്നി​ൽ ചാ​ടി ജീവനൊടുക്കിയിരുന്നു.

Eng­lish Sum­ma­ry: Sui­cide vic­tim’s wife dies after acid attack

You may like this video also

Exit mobile version