Site iconSite icon Janayugom Online

സുൽത്താൻ അസ്ലാൻ ഷാ കപ്പ്; ബെല്‍ജിയത്തോട് മുട്ടുമടക്കി ഇന്ത്യ

സുൽത്താൻ അസ്ലാൻ ഷാ കപ്പിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ബെൽജിയത്തോട് 2–3 എന്ന സ്കോറിന് പരാജയപ്പെട്ടു. ഇന്ത്യക്കായി അഭിഷേക്, ശിലാനന്ദ് ലക്ര എന്നിവർ ഗോൾ നേടിയപ്പോൾ, ബെൽജിയത്തിനായി റോമൻ ഡുവെകോട്ട് രണ്ടും നിക്കോളാസ് ഡി കെർപെൽ ഒരു ഗോളും നേടി. കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ക്വാർട്ടറിൽ രണ്ട് പെനാൽറ്റി കോർണറുകൾ ഉൾപ്പെടെ ബെൽജിയത്തിന്റെ സമ്മർദത്തെ ഇന്ത്യ നേരിട്ടു. ഇന്ത്യ ക്രമേണ കൂടുതൽ നിയന്ത്രണം കണ്ടെത്തിയപ്പോൾ ഗോൾകീപ്പർ പവൻ കീ മികച്ച സേവുകൾ നടത്തി. നാളെ മലേഷ്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

Exit mobile version