ചെറുപ്രായത്തില്‍ ഏറ്റവും വലിയ ഗ്രീക്കു വാക്ക് പഠിച്ച് പറഞ്ഞതോടെ സി എ സുമയായെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഗ്രീക്ക് വാക്കാണ് ഈ പത്തുവയസ്സുകാരി കണ്ടെത്തി പഠിച്ച് പറഞ്ഞത്. മീന്‍ ഉപയോഗിച്ചുള്ള ഒരു ഭക്ഷണ പദാര്‍ത്ഥത്തിന്റെ പേരാണ് മൂന്നാമത്തെ വലിയ ഗ്രീക്ക് ഭാഷയിലെ വാക്ക്. വളരെ കഷ്ടപ്പെട്ട് പഠിച്ച പറഞ്ഞതോടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് ഈ കൊച്ചുമിടുക്കി അര്‍ഹത നേടിയത്. കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. മുണ്ടിയെരുമ ബ്ലോക്ക് നമ്പര്‍ 192 ല്‍ അബ്ദുള്ള ജസ്ന ദമ്പത്തികളുടെ മകളാണ് സി എ സുമയാ.
English Summary: Sumaya entered the India Book of Records by saying the big Greek word
You may also like this video