സംസ്ഥാനത്ത് വേനല്‍മഴ ലഭിക്കാത്തപക്ഷം ചൂടിന്റെ കാഠിന്യം വര്‍ധിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തു മൂന്നു ഡിഗ്രി ചൂട് കൂടുമെന്നുമാണ് പ്രവചനം. 37 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് രണ്ടു ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് ഉണ്ടാവുക. ഇവിടങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വിഭാഗം നിർദേശം നൽകി. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നവരും ചുമട്ട് തൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ചൂട് കൂടിയതോടെ തൊഴിലാളികള്‍ക്കു ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. പതിനൊന്നു മുതല്‍ മുന്നു വരെ താങ്ങാൻ പറ്റാത്ത വിധത്തിലുള്ള ചൂടിനാണ് സാധ്യത.
English Summary: Summer heat intensifies: Meteorological Department warns of warmer weather if there is no rain
You may like this video also