Site icon Janayugom Online

ആശ്വാസമായി വേനല്‍ മഴ

rain

സംസ്ഥാനത്ത് കൊടുംചൂടില്‍ ആശ്വാസമേകി വേനല്‍ മഴ. വിവിധ ജില്ലകളില്‍ ഇന്നലെ വൈകുന്നേരത്തോടെ വേനല്‍ മഴയെത്തി. അതേ സമയം ഇന്ന് പത്ത് ജില്ലകള്‍ക്ക് കേന്ദ്രകാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയുമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: ker­ala received sum­mer rain

You may also like this video

Exit mobile version