Site iconSite icon Janayugom Online

വേനല്‍ മഴ; കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു

കൊച്ചിയില്‍ വേനല്‍ മഴയ്ക്ക് പിന്നാലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79ലെത്തി. കഴിഞ്ഞ ദിവസം 115 ആയിരുന്നത് ആണ് 79 ആയത്. വായു ഗുണനിലവാര സൂചിക അനുസരിച്ച് 50 വരെയാണ് നല്ല വായു. 51 മുതല്‍ 100 വരെ ശരാശരിയായും 101ന് മുകളില്‍ മോശം നിലയും 201ന് മുകളില്‍ അപകടകരവുമെന്നാണ് കണക്കുകള്‍. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇത്. 

Eng­lish Summary;Summer rains helped; Air qual­i­ty has improved in Kochi

You may also like this video

YouTube video player
Exit mobile version