Site iconSite icon Janayugom Online

ആശ്വാസം: സംസ്ഥാനത്ത് ഇന്നും വേനല്‍മഴയുണ്ടാകും

rainrain

കടുത്ത വേനലില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെയുണ്ടായ വേനല്‍മഴയുടെ തുടര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേ സമയം മഴയുണ്ടാകുമെങ്കിലും ചൂടിന് അയവുണ്ടാകില്ല. ബുധനാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

Eng­lish Sum­ma­ry: Sum­mer rains will con­tin­ue in the state today

You may also like this video

Exit mobile version