സംസ്ഥാനത്ത് അടുത്ത നാല് ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലും വിവിധയിടങ്ങളിൽ മഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ നാല് വരെയുള്ള കാലയളവിൽ കേരളത്തിൽ 37.4 മി. മീ മഴയാണ് ലഭിച്ചത്. സാധാരണഗതിയിൽ 42.9 മി. മീ മഴയാണ് ലഭിക്കേണ്ടത്. ഇന്നലെ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി.
English Summary; Summer rains will continue in the state
You may also like this video