Site iconSite icon Janayugom Online

വാഹനങ്ങളിലെ സൺ ഫിലിം: പരിശോധന കർശനമാക്കും

sunglasssunglass

സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇന്ന് മുതൽ ഇതുമായി ബന്ധപ്പെട്ട പരിശോധന ആരംഭിക്കും.
വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മിഷണർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.

Eng­lish Sum­ma­ry: Sun film on vehi­cles: Inspec­tion will be tightened

You may like this video also

Exit mobile version