Site iconSite icon Janayugom Online

സുന്ദര്‍ പിച്ചൈയുടെ ശമ്പളം 6,300 കോടി രൂപ

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം പ്രതിഫലം 692 ദശലക്ഷം ഡോളറായി (ഏകദേശം 6,361 കോടി രൂപ) വർധിപ്പിച്ചു. അടുത്ത മൂന്ന് വർഷത്തേക്കുള്ള പാക്കേജാണിത്. ഈ പാക്കേജിന്റെ ഭൂരിഭാഗവും പെർഫോമൻസ് സ്റ്റോക്ക് യൂണിറ്റുകളായാണ് നൽകുന്നത്. ഏകദേശം 126 ദശലക്ഷം ഡോളർ (1,158 കോടി) മൂല്യമുള്ള ഓഹരികൾ രണ്ട് ഘട്ടങ്ങളിലായി പിച്ചൈയ്ക്ക് ലഭിക്കും. കമ്പനിയുടെ ലാഭവിഹിതവും ഓഹരി വിപണിയിലെ പ്രകടനവും അടിസ്ഥാനമാക്കിയാണിത്. ലക്ഷ്യമിട്ടതിനേക്കാൾ മികച്ച പ്രകടനം കമ്പനി കാഴ്ചവച്ചാൽ ഈ തുക 252 ദശലക്ഷം ഡോളറായി (2,316 കോടി) വർധിക്കാനും സാധ്യതയുണ്ട്.

2015 ഓ​ഗസ്റ്റിൽ സിഇഒ ആയി ചുമതലയേറ്റ ശേഷം ഗൂഗിളിന്റെ വിപണി മൂല്യം 535 ബില്യൺ ഡോളറിൽ (ഏകദേശം 49 ലക്ഷം കോടി രൂപ) നിന്ന് 3.6 ട്രില്യൺ ഡോളറായി (ഏകദേശം 330 ലക്ഷം കോടി രൂപ) ഉയർത്താൻ പിച്ചൈയ്ക്ക് സാധിച്ചു. ഏഴ് മടങ്ങ് വര്‍‍ധനയാണിത്. ഈ വർഷം ജനുവരിയിൽ ഇത് നാല് ട്രില്യൺ ഡോളർ (ഏകദേശം 367 ലക്ഷം കോടി രൂപ) എന്ന റെക്കോർഡും പിന്നിട്ടിരുന്നു. 

Exit mobile version