Site iconSite icon Janayugom Online

സൂര്യകാന്തിശോഭയില്‍ നൂറ് മേനിയുമായി വനിതാ കർഷകർ

സൂര്യകാന്തിപ്പൂ കൃഷിയിൽ മികച്ച വിളവുനേടി വനിതാകർഷകർ. നടുവട്ടം സ്വദേശികളായ റാബിയയും സുഹൃത്ത് ബബിനിയുമാണ് ഈ നേട്ടം കൈവരിച്ചത്. മൂന്നുമാസം പ്രായം വരുന്ന പൂക്കൾ അടുത്ത ആഴ്ച വിളവെടുത്ത് സൂര്യകാന്തി എണ്ണ ഉല്പാദിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം. തീർത്തും ജൈവകൃഷി രീതിയിൽ തന്നെയാണ് സൂര്യകാന്തിയും വിളവെടുക്കുന്നത്.

റാബിയ വട്ടംകുളം പന്ത്രണ്ടാം വാർഡ് സിപിഐ ജനപ്രതിനിധിയാണ്. ബബിനി മികച്ച കർഷകയും. ഇരുവരും പഞ്ചായത്തിന്റെ മികച്ച കർഷകർക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. സ്വയം മുതൽമുടക്കില്‍ ആരംഭിച്ച സൂര്യകാന്തി കൃഷിയില്‍ മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഓണക്കാലത്ത് ചെണ്ടുമല്ലിപ്പൂ കൃഷിയിലും ഇവർ വിജയം കൈവരിച്ചിരുന്നു.

Eng­lish Sum­ma­ry: sun­flower farming
You may also like this video

Exit mobile version