Site iconSite icon Janayugom Online

മുഹമ്മയിലും സുര്യകാന്തി ശോഭ

മുഹമ്മ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ പുല്ലംമ്പാറ ശ്രീജിത്ത് സുകുമാരന്റെ ഉടമസ്ഥതയിൽ ഉള്ള അര ഏക്കർ പാടശേഖരത്ത് സൂര്യകാന്തി വിരിയിച്ചു. യുവ കർഷകൻ സാജനാണ് കൃഷി ഒരുക്കിയിട്ടുള്ളത്. സൂര്യകാന്തിയോടൊപ്പം, കണി വെള്ളരിയും, തണ്ണിമത്തനും ഈ കൃഷിയിടത്തിലുണ്ട്.

ദിവസവും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയുള്ള സമയങ്ങളിൽ സൗജന്യമായി സൂര്യകാന്തി കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. സൂര്യകാന്തി പാടം പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രൻ കാണിക്കൾക്കായി തുറന്നു കൊടുത്തു. കർഷകൻ സാജന് റെനി ശ്രീജിത്ത് ഉപഹാരം നൽകി. ശ്രീജിത്ത് സുകുമാരൻ, റെനി ശ്രീജിത്ത്, അജിത്ത് പുല്ലംമ്പാറ, കർഷകൻ സാജൻ എന്നിവർ പ്രസംഗിച്ചു.

Exit mobile version