Site iconSite icon Janayugom Online

സൂപ്പര്‍ ഹിറ്റ് ഇന്ത്യ

cricketcricket

വെസ്റ്റിൻഡീസിന് എതിരായ മൂന്നാം ഏകദിനത്തിലും വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി. 96 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ശ്രേയസ് അയ്യരാണ് കളിയിലെ താരം. മൂന്നു കളികളില്‍ നിന്നും ഒമ്പത് വിക്കറ്റുകള്‍ നേടിയ പ്രസിദ്ധ് കൃഷ്ണയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം മത്സരത്തിലും ഇന്ത്യൻ ബൗളിങ് മികവാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചപ്രധാന ഘടകം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 265 റൺസ് എടുത്തു. ആദ്യ മൂന്നു വിക്കറ്റുകള്‍ പോയി സമ്മര്‍ദ്ദത്തിലായ ഇന്ത്യൻ ടീമിനെ ശ്രേയസ് അയ്യറിന്റെയും റിഷഭ് പന്തിന്റെയും ഉജ്വല ബാറ്റിങ് മികവാണ് ടീമിന് മികച്ച സ്കോര്‍ നല്കിയത്. അയ്യർ 111 പന്തിൽ 80 റൺസും പന്ത് 54 പന്തിൽ 56 റൺസും എടുത്തു. കോലി വീണ്ടും നിരാശപ്പെടുത്തി സംപൂജ്യനായാണ് പുറത്തായത്. വാലറ്റത്ത് വാഷിങ്ടൺ സുന്ദര്‍ 33 റൺസും ചാഹർ 38 റൺസും എടുത്തു സ്കോറിങ് വേഗത കൂട്ടി. രോഹിത് ശര്‍മ്മ (13), ശിഖര്‍ ധവാൻ (10), സൂര്യ കുമാര്‍ യാദവ് (6),കൂല്‍ദീപ് യാദവ് (5), മുഹമ്മദ് സിറാജ് (4), എന്നിവയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സംഭാവന. മധ്യ നിരയാണ് ഇന്ത്യക്ക് തുണയായത്.

മറുപടി ബാറ്റിങ്ങില്‍ വിൻഡീസ് 169 റൺസിന് പുറത്തായി. 39 റൺസ് എടുത്ത ഒഡേൻ സ്മിത്തും 34 റൺസ് എടുത്ത നിക്കോലാസ് പൂരനും മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ ആകെ പിടിച്ചുനിന്നത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും 3 വിക്കറ്റുകൾ വീതവും ദീപക് ചാഹർ, കുൽദീപ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ‌

 

Eng­lish Sum­ma­ry: Super hit India: India west indies Match

You may like this video also

Exit mobile version