Site iconSite icon Janayugom Online

കസ്റ്റംസ് സൂപ്രണ്ട് സ്വര്‍ണ്ണ കടത്തിനിടെ പിടിയിലായ സംഭവം; സി ബി ഐ അന്വേഷിക്കും

സ്വര്‍ണക്കടത്തിനിടെ കരിപ്പൂരില്‍ ഇന്നലെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ കൂടുതല്‍ പേരെ സ്വര്‍ണ്ണ കടത്തിനു സഹായിച്ചെന്ന് സൂചന. പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. അഴിമതി നിരോധന നിയമ പ്രകാരം കേസ് സി ബി ഐ അന്വേഷിക്കും.

സൂപ്രണ്ട് പി മുനിയപ്പയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിമാന താവളത്തില്‍ കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ കടത്തു സ്വര്‍ണ്ണം കൈപ്പറ്റിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ലഗേജ് എക്‌സറേ ഇമേജ് വച്ചു പ്രാഥമിക പരിശോധന നടത്തുന്ന ചുമതല ആയിരുന്നു പിടിയിലായതിന്റെ തലേ ദിവസം ഇയാള്‍ക്ക്. ലഗേജ് പലതും പരിശോധിക്കാത്തതിനെക്കുറിച്ച് ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് പുറത്തു വച്ചു പൊലീസ് പിടിയിലായത്.

Eng­lish sum­ma­ry; Super­in­ten­dent of Cus­toms arrest­ed dur­ing gold smug­gling; CBI will investigate

You may also like this video;

Exit mobile version