Site icon Janayugom Online

സപ്ലൈകോയില്‍ മുളകിന്റെയും വെളിച്ചണ്ണയുടെയും വില കുറച്ചു

സപ്ലൈകോയില്‍ രണ്ട് സാധങ്ങളുടെ വില കുറച്ചു. മുളകിന്റെയും വെളിച്ചണ്ണയുടെയും വിലയാണ് കുറച്ചത്. മുളകിന് 7 രൂപയും വെളിച്ചണ്ണയ്ക്ക് 9 രൂപയും കുറച്ചു. പൊതു വിപണിയില്‍ മുളകിന്റെ വില കുറഞ്ഞതാണ് സപ്ലൈകോയിലും കുറയ്ക്കാന്‍ കാരണം.

വിലക്കുറവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കമ്പനി ഉല്‍പ്പന്നങ്ങള്‍ക്കും വിലകുറഞ്ഞതായി സപ്ലൈകോ അറിയിച്ചു. അരക്കിലോ മുളകിന് ഇന്നത്തെ വില 77 രൂപയും ഒരു ലിറ്റര്‍ വെളിച്ചണ്ണക്ക് 136 രൂപയുമാണ്.

eng­lish sum­ma­ry; Sup­pli­coil has reduced the prices of chill­ies and coconut oil

you may also like this video;

Exit mobile version