Site iconSite icon Janayugom Online

ഉക്രെയ്ന് 70 യുദ്ധ വിമാനങ്ങൾ നൽകും : യൂറോപ്യൻ യൂണിയൻ

ഉക്രെയ്ന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമ്മിത വിമാനങ്ങളാകും നൽകുക. 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും ബൾഗേരിയയാണ് നൽകുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് ‑29 വിമാനങ്ങളും നൽകും.

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നൽകാമെന്ന് യൂറോപ്യൻ യൂണിയൻ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറൽ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ ഗൺ, ആർട്ടില്ലറി എന്നിവയും നൽകും.

eng­lish sum­ma­ry; sup­ply 70 war­planes for Ukraine: Euro­pean Union

you may also like this video;

Exit mobile version