Site iconSite icon Janayugom Online

2492 നെല്‍കർഷകർക്ക് 10.69കോടി രൂപ വിതരണം ചെയ്ത് സപ്ലൈകോ

ജില്ലയിലെ നെല്‍കര്‍ ഷകരെ ചേര്‍ത്ത് നിര്‍ത്തി സ പ്ലൈകോ. രണ്ടാംവിളയ്ക്ക് ആകെ 1.25 ല ക്ഷം ടൺ നെല്ല് സംഭരിക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. രണ്ടുദിവസം മുമ്പുവരെയുള്ള കണക്കനുസരിച്ച് 60, 301 ടൺ നെല്ല് സംഭരിച്ചു. ആകെ സംഭരിക്കാൻ ലക്ഷ്യമിടുന്നതിന്റെ 48.24 ശതമാനമാണിത്.
അവധി അവസാനിച്ചതിനാൽ വരുംദിസങ്ങളിൽ കൂടുതൽ നെല്ലെടുക്കും. 

മഴ ഒഴിഞ്ഞുനിന്നാൽ സംഭരണം വീണ്ടും വേഗത്തിലാകും. നെല്ല് നൽകിയശേഷം പിആർഎസ് ലഭിച്ചവർക്കായി 13.27 കോടി രൂപ സപ്ലൈകോ അനുവദിച്ചിട്ടുണ്ട്. 2,492 കർഷകർക്ക് സംഭരണവിലയായ 10. 9 കോടി രൂപയാ ണ് ബാങ്കുകളിലൂടെ വിതരണം ചെയ്തത്. 

Exit mobile version