Site iconSite icon Janayugom Online

സപ്ലൈകോ ഫെയര്‍: ഇന്ന് വിറ്റുവരവ് 9.72 കോടി

സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ഫെയറുകളിൽ തിരക്കേറുന്നു. 1.65 ലക്ഷത്തോളം പേരാണ് ഇന്ന് ഫെയറുകൾ ഉൾപ്പെടെയുള്ള സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. 9.72 കോടി രൂപയുടെ വിറ്റുവരവാണ് പെട്രോൾ, റീട്ടെയിൽ ഉൾപ്പെടെയുള്ള സപ്ലൈകോ വിൽപ്പന ശാലകളിൽ നിന്നും ഡിസംബർ 22ന് ലഭിച്ചത്. 1.82 കോടി രൂപയുടെ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില്പനയും 2.54 കോടി രൂപയുടെ മറ്റു സബ്സിഡി ഉല്പന്നങ്ങളുടെ വില്പനയും ക്രിസ്മസ് പുതുവത്സര ഫെയർ ആരംഭിച്ച ഡിസംബർ 22ന് നടന്നു. ആറ് ജില്ലകളിലെ പ്രത്യേക ജില്ലാ ഫെയറുകളിൽ നിന്നും മാത്രമായി 15.946 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 8.76ലക്ഷം രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലാണ്. തിരുവനന്തപുരം ജില്ലാ ഫെയറിലാണ് ഏറ്റവും കൂടുതൽ വില്പന. 

6.27 ലക്ഷം രൂപയുടെ വിറ്റുവരവാണ് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ജില്ലാ ഫെയറിൽ ഉണ്ടായത്. ഇതിൽ 3.5 2ലക്ഷം രൂപ സബ്സിഡി ഇനങ്ങളാണ്. എറണാകുളം മറൈൻഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് മറ്റു ജില്ലാ ഫെയറുകൾ. എല്ലാ താലൂക്കുകളിലും ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കുന്നുണ്ട്.

Exit mobile version