Site icon Janayugom Online

ജനാശ്രയ കേന്ദ്രമായി സപ്ലൈകോയെ നിലനിര്‍ത്തും: മന്ത്രി ജി ആര്‍ അനില്‍

G R anil

ജനങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന കേന്ദ്രമായി സപ്ലൈകോയെ നിലനിര്‍ത്തുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാതെ, 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിക്കുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

സപ്ലൈകോയ്ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. ഏഴ് വർഷമായി പതിമൂന്നിനം സബ്സിഡി സാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഫലപ്രദമായ മാര്‍ഗത്തില്‍ സപ്ലൈകോയ്ക്ക് മുന്നോട്ട് പോകാന്‍ മാറ്റം ആവശ്യമാണ്.
പൊതുവിപണിയിലെ വിലയെക്കാള്‍ കുറവിലാണ് സപ്ലൈകോയില്‍ ഉല്പന്നങ്ങള്‍ വില്‍ക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി വിലകുറച്ച് നല്‍കുകയാണ് സപ്ലൈകോ ചെയ്യുന്നത്. മാര്‍ക്കറ്റിലെ പോലെ വില വര്‍ധിപ്പിക്കലല്ല ഇവിടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിലെ വില പിടിച്ചുനിര്‍ത്താന്‍ കഴിയണമെങ്കില്‍ സബ്സിഡിയായി അതിനെക്കാള്‍ വില കുറച്ചുകൊടുക്കുന്ന ഒരു കേന്ദ്രം ശക്തിപ്പെട്ട് നില്‍ക്കണം. ആ പ്രവര്‍ത്തനമാണ് സപ്ലൈകോ നിര്‍വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry; Sup­ply­co will be retained as a pub­lic trust cen­tre: Min­is­ter GR Anil

You may also like this video

Exit mobile version