Site iconSite icon Janayugom Online

അനാഥാലയങ്ങള്‍ക്ക് ‘ബര്‍ഗര്‍’ വിതരണം ചെയ്താല്‍ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കാം; വിചിത്ര ഉത്തരവുമായി കോടതി

burgerburger

രണ്ട് അനാഥാലയങ്ങള്‍ക്ക് ബര്‍ഗറുകള്‍ വിതരണം ചെയ്താല്‍ ബലാത്സംഗ കേസിലെ എഫ്ഐആര്‍ റദ്ദ് ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലാണ് ഡല്‍ഹി സ്വദേശിയായ ആള്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തിയത്. മുൻ ഭാര്യയുടെ പരാതിയിന്മേല്‍ ബലാത്സംഗം, വേട്ടയാടൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ചാണ് വിധിപ്രസ്താവിച്ചത്. പിന്നാലെ ഇയാൾക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കുകയും ചെയ്തു.
നോയിഡയിൽ ‘ബർഗർ സിംഗ്’, ‘വാട്ട്-എ-ബർഗർ’ എന്നീ രണ്ട് ബർഗർ റെസ്റ്റോറന്റുകൾ നടത്തുന്നയാളാണ് ഇയാള്‍. കുറഞ്ഞത് 100 കുട്ടികൾക്കെങ്കിലും ശുചിത്വവും ഗുണനിലവാരവുമുള്ള ബർഗറുകൾ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം ശുദ്ധമായ അന്തരീക്ഷത്തിലാണ് ബർഗറുകൾ പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. കൂടാതെ മുൻ ഭാര്യക്ക് 4.5 ലക്ഷം രൂപ പിഴയായി നൽകാനും കോടതി ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Sup­ply­ing ‘burg­ers’ to orphan­ages can lead to acquit­tal in rape cas­es; Court with strange order

You may like this video also

Exit mobile version