Site icon Janayugom Online

കര്‍ഷകര്‍ക്ക് പിന്തുണ: ബിനോയ് വിശ്വം ഉള്‍പ്പെടെ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബിനോയ് വിശ്വം ഉള്‍പ്പെടെ രാജ്യസഭയിലെ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും എംപിമാര്‍ക്കെതിരെയും നടപടിയുണ്ട്. എളമരം കരീംമും സസ്പെന്‍റ് ചെയ്തവരില്‍ ഉള്‍പ്പെടുന്ുകഴിഞ്ഞ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. പ്രതിഷേധിച്ച 12 എംപിമാരെയും രാജ്യസഭയില്‍നിന്ന് ഈ സമ്മേളനകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാസായി. എംപിമാര്‍ സഭയുടെ അന്തസിനു നിരക്കാത്തവിധത്തിലുള്ള പ്രവര്‍ത്തികള്‍ ചെയതുവെന്നാണ് വിശദീകരണം.പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ടും കര്‍ഷക സമരവുമായി ബന്ധപ്പെട്ടുമായിരുന്നു പാര്‍ലമെന്റില്‍ ബഹളമുണ്ടായത്.ആഗസ്റ്റ് 11 ന്, പുതിയ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ നിരവധി പ്രതിപക്ഷ എം.പിമാര്‍ മേശപ്പുറത്ത് കയറി കറുത്ത തുണി വീശി ഫയലുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു.രാജ്യസഭയിലെ ചില വനിതാ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിക്കുന്നതിനിടെ പുരുഷ മാര്‍ഷലുകള്‍ തങ്ങളെ മര്‍ദിച്ചതായി ആരോപിച്ചിരുന്നു.
Eng­lish Sum­ma­ry: Sup­port for farm­ers: Sus­pen­sion of 12 MPs, includ­ing Binoy Vishwam
You may like this video also

Exit mobile version