Site icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ; ഉദ്ധവ് താക്കറെയുടെ നീക്കം മഹാ അഘാഡി സഖ്യത്തിന് വെല്ലുവിളി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുന്ന ശിവസേന താക്കറെ പക്ഷത്തിന്റെ തീരുമാനം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശിവസേന എം പി മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ദ്രൗപതിക്ക് പിന്തുണ നല്‍കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കുറ്റപ്പെടുത്തിയത്. ശിവസേനയുടെ നീക്കത്തെ പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ അന്ത്യം എന്ന് പറഞ്ഞാണ് നിരുപം ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി എന്ന പരിഗണനയിലാണ് പിന്തുണ നല്‍കുന്നതെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറയുന്നു. ഗോത്ര വര്‍ഗ്ഗത്തില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് കടന്നു വരുന്ന ആദ്യ വനിതയാണ് ദ്രൗപതി. മഹാരാഷ്ട്രയില്‍ നിരവധി ഗോത്രവര്‍ഗ്ഗക്കാരുണ്ടെന്നും ശിവസൈനികരില്‍ വലിയൊരു ശതമാനം ഗോത്ര വര്‍ഗക്കാര്‍ തന്നെയാണെന്നും സഞ്ജയ് റാവത്ത് ന്യായീകരിച്ചു. ഉദ്ധവ് താക്കറെക്ക് പാര്‍ട്ടിയിലെ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Eng­lish sum­ma­ry; Sup­port for NDA can­di­date in pres­i­den­tial elec­tions; Uddhav Thack­er­ay’s move is a chal­lenge to the Maha Aghadi

You may also like this video;

Exit mobile version