Site icon Janayugom Online

ഓര്‍ഡിനന്‍സ് വിഷയത്തില്‍ പിന്തുണ; അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി അരവിന്ദ് കെജ്‌രിവാള്‍

കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും, യുപി പ്രതിപക്ഷനേതാവുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നത്തി,

പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മാനും,ഡല്‍ഹിയിലെ മന്ത്രി അതിശിയും കൂടിക്കാഴ്ചയില്‍ കെജിരിവാളിനൊപ്പം പങ്കെടുത്തു.നേരത്തെ, ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ മമത ബാനര്‍ജി, ശിവസേന മേധാവിയുെം മുന്‍ മഹാരാഷട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ഡല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ലെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എംആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണപരമായ അവകാശങ്ങള്‍ ഉണ്ടാകും. പൊലീസ് ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും സര്‍ക്കാരിന് പൂര്‍ണമായ അവകാശമുണ്ടാകും.

ഉദ്യോഗസ്ഥരെ നിയമിക്കുവാനും അവരുടെ സ്ഥലമാറ്റം തീരുമാനിക്കുവാനുമുള്ള അവകാശം സര്‍ക്കാരിനാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഇതിന് അവകാശമുള്ളത് . കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതിനിടെ ഈമാസം 23ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംയുക്ത യോഗം പാട്നയില്‍ നടക്കും.

നിതീഷ് കുമാറാണ് യോഗംവിളിച്ചിരിക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം)ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ (എംഎല്‍) നേതാവ് ദീപാശങ്കര്‍ ഭട്ടാചാര്യ , കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെ, രാഹുല്‍ഗാന്ധി, ശരദ്പവാര്‍, മമതാബാനര്‍ജി, എം കെ സ്റ്റാലിന്‍, തേജസ്വിയാദവ് തുടങ്ങിയനേതാക്കളും പങ്കെടുക്കും

Eng­lish­Sum­ma­ry:
Sup­port on ordi­nance mat­ters; Arvind Kejri­w­al met Akhilesh Yadav

You may also like this video:

Exit mobile version