Site iconSite icon Janayugom Online

നെല്ലിന്റെ താങ്ങുവില കൂട്ടി

നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. 2022–23 വിളവെടുപ്പ് വര്‍ഷത്തില്‍ ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സാധാരണ നെല്ലിന്റെ കുറഞ്ഞ താങ്ങുവില 1940ല്‍ നിന്നും 2040 രൂപയാകും.
ഗ്രേഡ് എ നെല്ലിന്റെ താങ്ങുവില കഴിഞ്ഞ വര്‍ഷം 1960 ആയിരുന്നത് ഈ വര്‍ഷം 2060 ആയി വര്‍ധിപ്പിച്ചു. പയറിന് 7275ല്‍ നിന്നും 7775, ഉഴുന്ന് 6300ല്‍ നിന്നും 6600, തുവര പരിപ്പിന് കഴിഞ്ഞ വര്‍ഷം 6300 ആയിരുന്നത് 6600 രൂപയായും ഈ വര്‍ഷം വര്‍ധിപ്പിച്ചതായും കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Sup­port price of pad­dy increased

You may like this video also

Exit mobile version