Site iconSite icon Janayugom Online

ഹേമ കമ്മീഷൻ റിപ്പോർട്ടിനെ പിന്തുണക്കുന്നു, തുല്യ നീതി വേണം: ആ​സി​ഫ് അലി

asif aliasif ali

ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ ‌പി​ന്തു​ണ​യ​ക്കു​ന്നു​വെ​ന്നും തു​ല്യ​നീ​തി​യും സു​ര​ക്ഷ​യും നി​ർ​ബ​ന്ധ​മാ​ണെ​ന്നും ന​ട​ൻ ആ​സി​ഫ് അ​ലി.​ മ​ല​യാ​ള സി​നി​മ​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ച്ച ഹേ​മ ക​മ്മി​റ്റി മു​ന്പാ​കെ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ മൊ​ഴി​യാ​യി ന​ല്‍​കി​യ​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട​ണം. മൊ​ഴി ന​ൽ​കി​യ സ​ഹ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ​യി​ൽ ആ​രും ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​ക​രു​ത്. ന​ടി​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും തു​ല്യ നീ​തി വേ​ണം. റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​മെ​ന്നും ന​ട​ൻ പറഞ്ഞു.

Exit mobile version