Site iconSite icon Janayugom Online

കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ജാമ്യം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെതിരെ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണനക്കായി മാറ്റി. വിചാരണക്കോടതി നല്‍കിയ ജാമ്യം താല്‍ക്കാലികമായി സ്റ്റെ ചെയ്ത ഹോക്കോടതി നടപടിക്കെതിരായ ഹര്‍ജിയില്‍ ഡല്‍ഹിമുഖ്യമന്ത്രിയും, ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനായി മുതിര്‍ന്ന അഭിഭാഷകര്‍ അഭിഷേക് മനു സിങ് വി ഹാജരായി. ഇഡിക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.

നാളെയോ മറ്റന്നാളോ ദില്ലി ഹൈക്കോടതി അന്തിമ ഉത്തരവിടാനിരിക്കുകയാണെന്ന് തുഷാര്‍ മേത്ത വാദിച്ചു. ഇതോടെ ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്തിമ ഉത്തവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന് ജസ്റ്റിസ് മനോജ് മിശ്ര ചോദിച്ചു. ഇപ്പോള്‍ മറ്റൊരു ഉത്തരവിടേണ്ട സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു.വിചാരണക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പരിഗണിക്കാതെ ഹൈക്കോടതി ഇഡിയുടെ അപ്പീലില്‍ സ്റ്റേ അനുവദിച്ചത് നീതി നിഷേധമെന്ന് സിങ്വിയും മറ്റൊരു അഭിഭാഷകന്‍ വിക്രം ചൗധരിയും അഭിപ്രായപ്പെട്ടു. 

അതേസമയം ദില്ലി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശം നടത്തി. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതി അത് സ്റ്റേ ചെയ്തത് അസ്വഭാവികമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Eng­lish Summary:
Supreme Court adjourned con­sid­er­a­tion of Kejri­wal’s petition

You may also like this video:

Exit mobile version