Site iconSite icon Janayugom Online

മഹാരാഷ്ട്ര മുഖ്യമന്ത്രിഉള്‍പ്പെടെയുള്ളവരുടെ അയോഗ്യത ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിച്ച് സുപ്രിംകോടതി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍‍ഡെ ഉള്‍പ്പെടെയുള്ള എംഎല്‍എക്കെതിരായ അയോഗ്യത ഹര്‍ജികളില്‍ ഡിസംബര്‍ 31നകം തീരുമനമെടുക്കാന്‍ മഹാര്ഷട്ര സ്പീക്കറോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. 2024 ഫെബ്രുവരി 29നകം അയോഗ്യതാ ഹാര്‍ജികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാമന്ന മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നിര്‍ദ്ദേശം സുപ്രീംകോടതി നിരസിച്ചു. 

അജിത് പവാര്‍ ഗ്രൂപ്പിലെ 9 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന എന്‍സിപി ഹര്‍ജി 2024 ജനുവരി 31നകം തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി സ്പീക്കറോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് നടപടി. എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സമയ പരിധി നല്‍കാനുള്ള അവസാന അവസരം ഒക്ടോബര്‍ 17ന് സുപ്രീം കോടതി രാഹുല്‍ നര്‍വേക്കറിന് നല്‍കിയിരുന്നു.സ്പീക്കര്‍ ഈ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ വരുത്തുന്ന കാലതാമസത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആശങ്ക പ്രകടിപ്പിച്ചു.

സ്പീക്കര്‍ക്ക് ഇത് പരിഗണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ അവ കേള്‍ക്കേണ്ട ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് ചന്ദ്രചൂഢ് പറഞ്ഞു. പാര്‍ട്ടികള്‍ തമ്മിലുള്ള നടപടിക്രമ തര്‍ക്കങ്ങള്‍ അനാവശ്യ കാലതാമസത്തിന് കാരണമാകരുതെന്ന് കോടതി പറഞ്ഞു.കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ തെളിവ് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

തെളിവുകളുടെ ശേഖരണം ടെന്‍ഡര്‍ ചെയ്യാന്‍ ഇരുകക്ഷികളും സമ്മതിച്ചു. അതേസമയം മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി എന്‍ സി പി കേസ് ശിവസേനയില്‍ നിന്ന് വേര്‍പെടുത്തി പരിഗണിക്കണം എന്ന് നിര്‍ദ്ദേശിച്ചു. അത് ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയും ജനുവരി ആദ്യവാരം വാദം കേള്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു. എന്‍സിപിയുടെ ഹര്‍ജികള്‍ ശിവസേന സമര്‍പ്പിച്ചതില്‍ നിന്ന് നിയമപരമായി വ്യത്യാസമുണ്ടോ എന്നപ്രശ്നം ഉയര്‍ന്നു.

എന്‍സിപിയുടെ ഹര്‍ജികള്‍ ആറ് മാസമായി തീര്‍പ്പാകാതെ കിടക്കുകയാണെന്നും ഈ സമയത്ത് സ്പീക്കര്‍ നര്‍വേക്കര്‍ നടപടിയൊന്നും എടുത്തില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്‍സിപി ഹരാ‍ജികള്‍ തമ്മിലുള്ള നിയമപരമായ വ്യത്യാസങ്ങള്‍ സ്ഥാപിക്കാന്‍ കാര്യമായ വാദങ്ങള്‍ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അഭ്യര്‍ത്ഥിച്ചു

Eng­lish Summary:
Supreme Court directs Speak­er to decide on dis­qual­i­fi­ca­tion peti­tions of Maha­rash­tra Chief Minister

You may also like this video:

Exit mobile version