Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് സുപ്രീംകോടതിയുടെ അനുമതി

തമിഴ്നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് സുപ്രീംകോടതി അനുമതി നല്‍കി,നേരത്തെ ഹൈക്കോടതിയും അനുമതി നല്‍കിയിരുന്നു.എന്നാല്‍ ഹൈക്കോടതി ഉത്തരവിനെ ഡിഎംകെ സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിന്‍റെ ആവശ്യം തള്ളികൊണ്ടാണ് തമിഴ് നാട്ടില്‍ റാലി നടത്താന്‍ ആര്‍എസ് എസിന് അനുമതി നല്‍കിയത്.ക്രമസമാധാ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ആര്‍എസ്എസിന് മാര്‍ച്ച് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. എല്ലാം ഹര്‍ജികളും തള്ളിളയുന്നത് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യന്‍, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് പറഞ്ഞു.മൂന്ന് തവണയാണ് ഹര്‍ജിയില്‍ കോടതി വാദം കേട്ടത്. തുടര്‍ന്ന് വാദം പറയാനായി മാറ്റിയത്. ആര്‍എസ്എസ് നുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ് മലാനി ഹാജരായി.ഹൈക്കോടതി വിധി പരിഗണിച്ച സുപ്രീം കോടതി തുടര്‍ന്ന് ആര്‍എസ്എസിന് സംസ്ഥാനത്ത് മാര്‍ച്ച് നടത്താനുള്ള അനുമതി നല്‍കുകയായിരുന്നു. മാര്‍ച്ച് മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ ചില കാര്യങ്ങള്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.

ആര്‍എസ്എസിന്റെ മാര്‍ച്ചിന് സംസ്ഥാന സര്‍ക്കാര്‍ എതിരല്ല, അവര്‍ക്ക് പൊതുയോഗങ്ങള്‍ സംസ്ഥാനത്ത് ഉടനീളം നടത്താം. എന്നാല്‍ എല്ലാ മേഖലയിലും, ജില്ലകളിലുമെല്ലാം മാര്‍ച്ച് നടത്താന്‍ പറ്റില്ല അതിനെതിരായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരി പത്തിന് അവരുടെ സെപ്റ്റംബറിലെ വിധി തന്നെ പുനസ്ഥാപിച്ചിരുന്നു. ആര്‍എസ്എസിന്റെ മാര്‍ച്ചിന് പരിധികളോ നിയന്ത്രണങ്ങളോ ഇല്ലാതെ നടത്താന്‍ അനുമതി നല്‍കുന്ന കാര്യം തമിഴ്‌നാട് പോലീസ് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്.

ഹൈക്കോടതിയുടെ തന്നെ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ നവംബറില്‍ ആര്‍എസ്എസിന്റെ മാര്‍ച്ചിന് ചില നിയന്ത്രണങ്ങള്‍ വെച്ചിരുന്നു.സംസ്ഥാനത്ത് ആകെയുള്ള മാര്‍ച്ചിന് പകരം ഇന്‍ഡോര്‍ മാര്‍ച്ചുകള്‍ നടത്താനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഒരു പരിമിതമായ സ്‌പേസില്‍ നിന്നു കൊണ്ടായിരിക്കണം ഈ മാര്‍ച്ച് എന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.അതേസമയം ആര്‍എസ്എസ് യാത്രയില്‍ കര്‍ശനമായ അച്ചടക്കം പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. യാത്രയില്‍ ഉടനീളം യാതൊരു പ്രകോപനമോ, അതിനുള്ള ശ്രമമോ ഉണ്ടാവരുതെന്നും നിര്‍ദേശിച്ചിരുന്നു.

പ്രത്യേകിച്ച് ആര്‍എസ്എസിന്റെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപന ശ്രമം പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതാണ് പിന്നീട് ഹൈക്കോടതി തന്നെ തിരുത്തിയത്. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പുതിയ വിധി പ്രകാരം ഇത്തരം നിയന്ത്രണങ്ങളില്ലാതെ ആര്‍എസ്എസിന് മാര്‍ച്ച് നടത്താം. 2014മുതല്‍ സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ പല ജില്ലകളിലും ആര്‍എസ്എസ് ജാഥകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു

Eng­lish Sumamry:
Supreme Court gives per­mis­sion for RSS March in Tamil Nadu

You may also like this video: 

Exit mobile version