Site icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരായ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരായ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി.ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.ഈമാസം 17നാണ് വാദം കേള്‍ക്കുക.കോണ്‍ഗ്രസ് നേതാവ് ഡോ ജയ താക്കൂറാണ് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാണിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആരോപിച്ചത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മുന്നില്‍ അടിയന്തര വാദം കേള്‍ക്കലിനായി കൊണ്ടുവരികയും ചെയ്തു. ഫെബ്രുവരി 24ന് ഈ ഹര്‍ജിപരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ആദ്യം അറിയിച്ചത്. അതേസമയം 17ന് സമാനമായ മറ്റ് വിഷയങ്ങള്‍ പരിഗണിക്കുന്നത് കൗണ്‍സല്‍ അറിയിച്ചതോടെ അന്ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവിന്റെ ഹര്‍ജിയില്‍ എല്‍ഐസിയുടെയും, എസ്ബിഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.ജനങ്ങളുടെ കോടികളാണ് ഗൗതം അദാനിയും കൂട്ടാളികളും ചേര്‍ന്ന് തട്ടിയെടുത്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ, ഇഡി, ഡിആര്‍ഐ, സെബി, ആര്‍ബിഐ, എസ്എഫ്‌ഐ, എന്നീ ഏജന്‍സികളുടെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

മറ്റ്രണ്ട് പൊതുതാല്‍പര്യ ഹര്‍ജിയും ഹിന്‍ബന്‍ബര്‍ഗ് വിുഷയത്തില്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഹരി വിപണിയിലെ നഷ്ടമാണ്ഇവര്‍ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരം വിപണിയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഇന്ത്യന്‍ സംരംഭകരെ സംരക്ഷിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Eng­lish Summary:
Supreme Court hears plea against Adani Group on Hin­den­burg report

You may also like this video:

Exit mobile version