മുംബൈയില്‍ നാളെ നടക്കാനിരിക്കുന്ന ഹിന്ദു ജാഗരണ്‍ ആക്രോശ് റാലിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസുമാരായ കെ എം ജോസഫ്, ജെ ബി പര്‍ഡിവാല എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. പരിപാടിയിൽ ആരും വിദ്വേഷ പ്രസംഗം നടത്തരുതെന്നും നിയമം ലംഘിച്ച് പ്രവർത്തിക്കരുതെന്നും പൊതു ക്രമത്തിന് ഭംഗം വരുത്തരുതെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. പരിപാടി പൂര്‍ണമായും പൊലീസ്, വീഡിയോ റെക്കോഡ് ചെയ്യണമെന്നും ഉള്ളടക്കം കോടതിക്ക് ലഭ്യമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക് ഉറപ്പ് നല്‍കി. അതേസമയം പരിപാടി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തെ തുഷാര്‍ മേത്ത ചോദ്യം ചെയ്തു. ഇത് പ്രീ സെന്‍സര്‍ഷിപ്പ് ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരാഖണ്ഡില്‍ എന്താണ് സംഭവിച്ചത് എന്നായിരുന്നു ജസ്റ്റിസ് ജോസഫിന്റെ മറുചോദ്യം. സംസ്ഥാനം നടപടി എടുത്തോ എന്ന് ചോദിച്ച അദ്ദേഹം സംഭവത്തിന്റെ പകര്‍പ്പ് ആണെങ്കില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
കഴിഞ്ഞ 29ന് നടത്തിയ ഒരു യോഗത്തില്‍ ഭരണകക്ഷിയിലെ എംപി അടക്കം ഉത്കണ്‌ഠാജനകമായ പ്രസ്താവന നടത്തിയെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അടുത്ത യോഗത്തിന് അനുമതി നല്‍കും മുമ്പ് ഈ ഘടകങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Supreme Court intervenes against hate speech
You may also like this video