Site iconSite icon Janayugom Online

എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ കേസ് അറസ്റ്റ് വിലക്കി സുപ്രീം കോടതി

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് വിലക്കി സുപ്രീം കോടതി. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ച വരെ കര്‍ശന നടപടികള്‍ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

മണിപ്പൂര്‍ കലാപം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെയെന്ന് വിലയിരുത്താന്‍ പോയ എഡിറ്റേഴ്‌സ് ഗില്‍ഡ് സംഘത്തിലുണ്ടായിരുന്ന സീമാ ഗുവാ, ഭരത് ഭൂഷണ്‍, സഞ്ജയ് കപൂര്‍ എന്നിവരുള്‍പ്പെട്ട വസ്തുതാ പഠന സംഘത്തിനെതിരെയും എഡിറ്റേഴ്‌സ് ഗില്‍ഡ് അധ്യക്ഷ സീമാ മുസ്തഫക്കെതിരെയുമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പക്ഷപാതപരമെന്ന സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തുവിട്ടതാണ് കേസിനാസ്പദമായത്.

Eng­lish Sum­ma­ry: Supreme Court pro­hibits arrest of case against Edi­tors Guild

You may also like this video

Exit mobile version