Site iconSite icon Janayugom Online

സിബിഎസ്ഇ മാര്‍ക്ക് ലിസ്റ്റ് നയം സുപ്രീം കോടതി റദ്ദാക്കി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ നേടിയ മാര്‍ക്ക് പ്രകാരം മാര്‍ക്ക് ലിസ്റ്റ് നല്‍കാനുള്ള ബോര്‍ഡ് നയത്തിലെ 28ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. മാര്‍ക്ക് ലിസ്റ്റില്‍ ഇപ്രൂവ്‌മെന്റ് പരീക്ഷയുടെയോ അതിന് മുമ്പെഴുതിയ പരീക്ഷയ്ക്കോ ലഭിച്ച ഉയര്‍ന്ന സ്ഥാനം മാര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

സിബിഎസ്ഇ നല്‍കിയ മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് പ്രവേശനം നേടിയ സാഹചര്യത്തില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ മാര്‍ക്കാകും അന്തിമമായി നല്‍കുക എന്ന ബോര്‍ഡ് നയം ഇപ്രൂവ്‌മെന്റ് പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും കോടതി മുന്നോട്ടു വച്ചു.

ENGLISH SUMMARY:Supreme Court quash­es CBSE mark list policy
You may also like this video

Exit mobile version