Site iconSite icon Janayugom Online

പ്ലസ്ടുകോഴക്കേസില്‍ കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

പ്ലസ്ടുകോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും, മുന്‍ എംഎല്‍എയുമായി കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ആറ് ആഴ്ചക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ഷാജിക്ക് നിര്‍ദ്ദേശം നല്‍കി.

കെ എംഷാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. 

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരെയുള്ള തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

Eng­lish Summary: 

Supreme Court sent notice to KM Sha­ji in Plus­tu cor­rup­tion case

You may also like this video:

YouTube video player
Exit mobile version