Site iconSite icon Janayugom Online

പശുസംരക്ഷകര്‍ക്ക് പൊലീസിന്‍റെ അധികാരം നല്‍കരുതെന്ന് സുപ്രീംകോടതി

പശുസംരക്ഷകര്‍ക്ക് പൊലീസിന‍റെ അധികാരം നല്‍കരുതെന്നും.ഇതിന്‍മേലുള്ള ഹര്‍ജി ഹൈക്കോടതിക്ക് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി.2015ല്‍ ഹരിയാന സര്‍ക്കാര്‍ പാസാക്കിയ പശു സംരക്ഷണം നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാരോട് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ ഹൈക്കോടതികളെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി.

2015ല്‍ മുതല്‍ പശു സംരക്ഷകരുടെ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും, 2015ലെ ഹരിയാന ഗോവംശ സംരക്ഷണ്‍ ആന്‍റ് ഗോസംവര്‍ധന്‍ ആക്ടിന്‍റെ 16,17 വകുപ്പുകള്‍ റദ്ദാക്കണമെന്നുമാണ് ഹാര്‍ജിക്കാരുടെ ആവശ്യം. കശാപ്പിനായി കൊണ്ടുപോകുന്ന പശുക്കളെ തിരയാനും പിടിച്ചെടുക്കാനും പോലീസിനും, സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏതൊരു വ്യക്തിക്കും അനുമതി നല്‍കുന്നതാണ് ഈ നിയമം.

ഇതു വഴി മാംസ കച്ചവടക്കാരായ നിരവധി സാധുക്കള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നതായി ഹരിയാനയിലെ മേവത് സ്വദേശികളായ ഏഴോളം ഗ്രാമീണര്‍ സുപ്രീം കോടതിയെ അറിയിച്ചു. പശുസംരക്ഷകരാല്‍ ദിവസവും കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു,

ഹരിയാനയിലെയും രാജസ്ഥാനിലെയും മേവാത്ത് മേഖലയില്‍ 2015 മുതല്‍ പശു സംരക്ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്. ഇത് തുടരാനാവില്ല. പശു സംരക്ഷകര്‍ എന്ന് വിളിക്കപ്പെടുന്ന സാധാരണ പൗരന്മാര്‍ക്ക് നിങ്ങള്‍ എങ്ങനെയാണ് പൊലീസിന്റെ അധികാരം കൈമാറുന്നത്

Eng­lish Summary:
Supreme Court should not give police pow­er to cow protectors

You may also like this video:

Exit mobile version