എംപിമാർക്കും എംഎൽഎമാർക്കും എതിരേ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച നിരീക്ഷണ ചുമതല സുപ്രിം കോടതി ഹൈക്കോടതിയ്ക്ക് കൈമാറി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബഞ്ചുകൾക്ക് ചുമതല നൽകണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബഞ്ചിന് തേടാമെന്നും പറഞ്ഞ സുപ്രീംകോടതി കേസുകളിൽ വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കിൽ ഹൈക്കോടതി പരിശോധിക്കണമെന്നും വൈകുന്നതിന്റെ കാരണം സെഷൻസ് കോടതികളോട് തേടണമെന്നും നിർദേശിച്ചു. കേസുകൾ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി കുമാർ ഉപാദ്ധ്യായ നല്കിയ ഹർജിയിലാണ് ഉത്തരവ്.
English Summary: Supreme Court to speed up trial of cases against MPs and MLAs
You may also like this video