Site iconSite icon Janayugom Online

മനീഷ് സിസോദിയുടെ ജാമ്യഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

ഡല്‍ഹി മുൻ ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയുടെ ജാമ്യഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ രണ്ട് പ്രത്യേക ജാമ്യാപേക്ഷകളിലാണ് സുപ്രീംകോടതി വിധി പറയുക. രണ്ട് ഹർജികളിലും ഒക്ടോബർ 17ന് വിധി പറയാൻ മാറ്റിവെച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. കഴിഞ്ഞ തവണ അന്വേഷണ ഏജൻസിയോട് തെളിവെവിടെ എന്നതടക്കം നിരവധി ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു. കേസിലെ പ്രതിയായ ദിനേഷ് അറോറ നൽകിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയയ്ക്കെതിരെ ഉണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

Eng­lish Sum­ma­ry: Supreme Court ver­dict on Man­ish Sisod­hi’s bail plea today
You may also like this video

Exit mobile version