Site iconSite icon Janayugom Online

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ എറണാകുളം പാലാരിവട്ടത്തുവച്ചായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. അപകടത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: suraj ven­jaramoodu car col­lid­ed with bike at ernaku­lam one injured
You may also like this video

Exit mobile version