വനിത മാധ്യമ പ്രവർത്തകയെ അപമാനിക്കുകയും. പ്രസ്തുത വിഷയത്തെ ന്യായീകരിച്ചു കൊണ്ട് സ്ത്രീ സമൂഹത്തെ അപമാനിക്കുകയും ചെയ്ത ബിജെപി മുൻ എംപിയും നടനുമായ സുരേഷ് ഗോപി സാംസ്ക്കാരിക കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റി.
തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായി ആശ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സമീപ കാലത്തെ സുരേഷ് ഗോപിയുടെ പരാമർശങ്ങളും, പ്രവൃത്തികളും ജനാധിപത്യ വെല്ലുവിളിയും സ്ത്രീ സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നതുമാണെന്ന് ആശ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
എഐവൈഎഫ് ജില്ല പ്രസിഡണ്ട് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി കെ വിനീഷ്, ഇപ്റ്റ ജില്ല സെക്രട്ടറി വൈശാഖ് അന്തിക്കാട്, എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ് ടി വി വിപിൻ,എ ഐ എസ് എഫ് ജില്ല സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജ്ജുൻ മുരളീധരൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
ജില്ല കമ്മിറ്റി അംഗങ്ങളായ എം കെ സനൽകുമാർ, ബി ജി വിഷ്ണു, ജി എം അഖിൽ,സ്വാതി രഞ്ജിത്ത്,ശലഭ ഗോപിനാഥൻ, അശ്വതി പരേഗ്,ടിക്വിൾ മുരളീരൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
English Summary: Suresh Gopi Culture is a disgrace to Kerala: AIYF
You may also like this video