Site iconSite icon Janayugom Online

എല്ലാവരും അടിമകളായി ഇരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം; പ്രസ്‌താവന ഭരണ ഘടനാ വിരുദ്ധമെന്നും കെ രാധാകൃഷ്ണൻ എംപി

എല്ലാവരും അടിമകളായി ഇരിക്കണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്വപ്നമെന്നും ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന പ്രസ്‌താവന ഭരണ ഘടനാ വിരുദ്ധമെന്നും കെ രാധാകൃഷ്ണൻ എംപി.രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞ് നടപ്പാണ് പണി. കേരളത്തെ തകർക്കുന്ന നിലപാടാണ് സുരേഷ് ഗോപിയുടേത്. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും കെ രാധാകൃഷ്ണൻ എം പി ആരോപിച്ചു.ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. 

Exit mobile version