Site iconSite icon Janayugom Online

സുരേഷ് ഗോപിയുടെ ‘ഉന്നതകുല ജാതര്‍’ പരാമർശം; രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി നടന്‍ വിനായകന്‍ രംഗത്ത്. ‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും. ജയ് ഹിന്ദ്’. എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകന്‍ എഴുതിയിരിക്കുന്നത്. 

സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോയും, അടുത്തിടെ വിവാദമായ വിനായകന്‍ ഫ്ലാറ്റില്‍ നിന്നും നടത്തിയ നഗ്നത പ്രദര്‍ശനത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശം സുരേഷ് ഗോപി പിന്നീട് പിന്‍വലിച്ചിരുന്നു.പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

Exit mobile version