Site iconSite icon Janayugom Online

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണം എ വിജയരാഘവൻ

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അംഗം എ വിജയരാഘവന്‍. ബിജെപിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്.

സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും, ക്ഷേത്രങ്ങളെ ബിജെപി. രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും വിജയരാഘവന്‍ തൃശ്ശൂരില്‍ പറഞ്ഞു. വിഷുവും വിശ്വാസവുമല്ല ഈ വിഷയത്തില്‍ കാണേണ്ടത്. വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക് കൂട്ടിയിണക്കേണ്ടതുമില്ല. സുരേഷ് ഗോപി ഒരു ബി.ജെ.പി. നേതാവാണ് പാര്‍ലമെന്റ് അംഗമാണ്.

അവിടെയും ബിജെപി താത്പര്യങ്ങളാണ് സംരക്ഷിച്ചിരുന്നത്. സ്വാഭാവികമായിട്ടും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. പ്രചാരണത്തിന്റെ ഉദ്ഘാടനം വിഷുക്കൈനീട്ടം വിതരണം ചെയ്ത് ആരംഭിക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാര്‍ഥത്തില്‍ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

സാധാരണയായി ബി.ജെ.പി. നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. പക്ഷേ, സാധാരണ നേതാക്കള്‍ ചെയ്യുന്ന രീതിയിലല്ല അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍. അതിന്റെ ഭാഗമായുള്ള നാടകീയതയുണ്ട്. സിനിമാ നടന്‍ എന്ന നിലയിലുള്ള അഭിനയ പ്രധാനമാണ് കാര്യങ്ങള്‍— വിജയരാഘവന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Suresh Gopi’s Vishukainee­ta Dis­tri­b­u­tion Elec­tion Cam­paign A Vijayaraghavan

You may also like this video:

Exit mobile version