Site icon Janayugom Online

ചിന്നത്തല തിരിച്ചെത്തുന്നു !

ഇംഗ്ലണ്ട് ബാറ്റര്‍ ജേസന്‍ റോയ് ഐപിഎല്ലില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ പകരക്കാരനായി സുരേഷ് റെയ്നയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2008 മുതൽ ദീർഘകാലം ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്ത മധ്യനിര ബാറ്ററായിരുന്ന റെയ്നയെ ഇത്തവണ മെഗാ താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കിയിയിരുന്നില്ല. രണ്ട് കോടി രൂപയായിരുന്നു റെയ്‌നയുടെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിങ്‌സും റെയ്‌നയ്ക്ക് വേണ്ടി ഇറങ്ങാന്‍ തയ്യാറാവാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ റെയ്‌നയ്ക്ക് വേണ്ടി ആരാധകരുടെ മുറവിളി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2016–17 സീസണുകളിൽ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഗുജറാത്ത് ലയൺസ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായിരുന്നു സുരേഷ് റെയ്ന. ഈ രണ്ട് സീസണുകളിൽ മാത്രമാണ് ചെന്നൈ അല്ലാത്ത മറ്റൊരു ടീമിനായി റെയ്ന കളിച്ചിട്ടുള്ളതും.

Eng­lish Summary:suresh raina is back
You may also like this video

Exit mobile version