Site iconSite icon Janayugom Online

ഗുജറാത്ത് കലാപത്തിലെ അതിജീവിത; സാകിയ ജാഫ്രി അന്തരിച്ചു

2002ലെ ഗുജറാത്ത് കലാപത്തിലെ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു.ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യയാണ് . 86 വയസ്സായിരുന്നു. അഹമ്മദാബാദിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് 58 പേർക്കുമെതിരെ ക്രിമിനൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് 2006 മുതൽ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. മറ്റ് 68 പേർക്കൊപ്പം ജനക്കൂട്ടത്താൽ ചുട്ടുകൊല്ല​​പ്പെട്ട തന്റെ ഭർത്താവിന് സംരക്ഷണം നൽകുന്നതിൽ മോഡി പരാജയപ്പെട്ടുവെന്ന് സാകിയ ജാഫ്രി വാദിച്ചു. മോഡിയും ബിജെപിയും സഹപ്രവർത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു. 

Exit mobile version