Site iconSite icon Janayugom Online

‘സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയച്ചിരുന്നു’; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍

ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് പതിവായി ധാരാളം മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളുവുഡ് നടി. എംടിവി സ്ലിറ്റ്സ് വില്ല റിയാലിറ്റി ഷോ താരവും നടിയുമായ ഖുഷി മുഖർജിയാണ് അടുത്തിടെ ഒരു പരിപാടിയിൽ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് നടിയുടെ ആരോപണം. ‘ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. നിരവധി ക്രിക്കറ്റ് താരങ്ങൾ എന്‍റെ പിന്നാലെ വന്നിരുന്നുവെന്നും സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയക്കുന്നത് പതിവായിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. എനിക്ക് അതിന് താൽപര്യവുമില്ല. എന്നെ ഉൾപ്പെടുത്തിയുള്ള ഒരു തരത്തിലുള്ള അഭ്യൂഹങ്ങളിലും താൽപര്യമില്ല’ ‑സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നടി പറയുന്നുണ്ട്. അതേസമയം വിഡിയോ വ്യാപകമായി പ്രചരിക്കുമ്പോഴും സൂര്യകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version