Site icon Janayugom Online

സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജറുടെ മര ണം: കേന്ദ്ര മന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

rane

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ ദിഷ സലിയാന്റെ മരണവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെയും മകനും എംഎല്‍എയുമായ നിതേഷ് റാണെയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തു.
ശനിയാഴ് ഉച്ചയ്ക്ക് 1.45 ഓടെയാണ് ബിജെപി നേതാക്കള്‍ കൂടിയായ അച്ഛനും മകനും ചോദ്യം ചെയ്യലിന് ഹാജരായത്. രാത്രി 10.45 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നതായാണ് വിവരം.
ഇരുവര്‍ക്കും അറസ്റ്റിൽ നിന്ന് കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഇരുവരും അഭിഭാഷകൻ മുഖേന അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം ഇനി പരിഗണിക്കുന്ന പത്താം തീയതി വരെ നടപടി പാടില്ലെന്നാണ് കോടതി  നിർദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇരുവർക്കും കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു.

2020 മാർച്ചിലാണ് ദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിഷ പീഡനത്തിന് ഇരയായിരുന്നെന്നും റാണെയും മകൻ നിതേഷും ആവർത്തിച്ച് ആരോപിച്ചിരുന്നത്. ദിഷയുടെ അമ്മയുടെ പരാതിയിലാണ് കേസ്.

 

Eng­lish Sum­ma­ry: Sushant Singh Rajput’s for­mer man­ag­er de ath: Union min­is­ter, son questioned

You may like this video also

Exit mobile version